Friday, 20 December 2019

TEACHING PRACTICE FIFTH WEEK




കുട്ടികൾക്ക് രണ്ടാം പാദ വാർഷിക പരീക്ഷ ഈ ആഴ്ചയും ഉണ്ടായിരുന്നു.

20/12/19

ഇന്ന് ഈ വർഷത്തെ ക്രിസ്മസ് പരിപാടി ആയിരുന്നു.വളരെ നല്ല ഒരു ദിവസമായിരുന്നു ഇന്നത്തേത്.ഇന്ന് കുട്ടികൾ പുൽക്കൂട് ഒരുക്കിയിരുന്നു. വളരെ മനോഹരമായി തന്നെ അവർ അത് ഒരുക്കിയിരുന്നു. പരീക്ഷക്കു ശേഷം അസംബ്ലി നടത്തുകയും പരിപാടികൾ നടക്കുകയും ചെയ്തിരുന്നു. കുട്ടികൾ ക്രിസ്മസ് പാട്ട് പാടിയിരുന്നു. ഞങ്ങളുടെ പരിപാടികളും ഉണ്ടായിരുന്നു. ക്രിസ്മസ് പാട്ടും ടാബ്ലോയും നൃത്തവും ഉണ്ടായിരിന്നു. നന്നായി തന്നെ അവയെല്ലാം ചെയ്തിരുന്നു. കൂടാതെ ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തിരുന്നു. അവർക്കു സമ്മാനവും നൽകിയിരുന്നു. എനിക്ക് കിട്ടിയത് ബിസ്മി ടീച്ചറിനെ ആയിരുന്നു. എനിക്ക് നിഷിദനയും  സമ്മാനം നൽകി... പരിപാടികൾക്ക് ശേഷം ക്രിസ്മസ് അവധിക്കായി സ്കൂൾ അടച്ചിരുന്നു.







Friday, 13 December 2019

TEACHING PRACTICE FOURTH WEEK

9 / 12 / 19  മുതൽ കുട്ടികൾക്ക് പാദ വാർഷിക പരീക്ഷ ആരംഭിച്ചതിനാൽ റെഗുലർ ക്ലാസുകൾ ഉണ്ടായിരുന്നില്ല.

Friday, 6 December 2019

TEACHING PRACTICE THIRD WEEK

2/12/19
ടീച്ചിങ് പ്രാക്ടിസിന്റെ പതിനൊന്നാം ദിവസമായ തിങ്കളാഴ്ച  രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.സഫലമീയാത്ര എന്ന പാഠം തുടങ്ങിയിരുന്നു.ഐ സി ടി വച്ചുള്ള ക്ലാസ് ആയിരുന്നു.എഴുത്തുകാരനായ എൻ എൻ  കക്കാടിനെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുകയും വായ്ക്കാൻ അവസരം നൽകുകയും ചെയ്തു.ശേഷം സഫലമീയാത്ര എഴുതാനുണ്ടായ  സാഹചര്യം വിവരിക്കുന്ന ഒരു വീഡിയോ കാണിക്കുകയും ചെയ്തു.

3/12/19
രാവിലെ  സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് സ്കൂളിലെ മലയാളം അധ്യാപകൻ പഠിപ്പിച്ചതിനാൽ ക്ലാസ്സിൽ കയറിയിരുന്നില്ല.

4/12/19
പതിവുപോലെ രാവിലെ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ഇന്ന് 10 ലെ കുട്ടികളുടെ PTA ആയിരുന്നതിനാൽ ഉച്ചമുതൽ അധ്യാപകർ ചിലർ ഉണ്ടായിരുന്നില്ല.അതിനാൽ അധ്യാപകർ ഇല്ലാത്ത ക്ലാസ്സുകളിൽ കയറുകയും കുട്ടികൾക്ക് വേണ്ട പ്രവർത്തനങ്ങളും മറ്റും നൽകുകയും ചെയ്തിരുന്നു.അവസാനത്തെ പെരിയഡിൽ 9 ഇൽ കയറുകയും സഫലമീയാത്രയുടെ ബാക്കി ഭാഗം എടുക്കുകയും ചെയ്തിരുന്നു.

5/12/19
രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.J R C യുടെ സെമിനാറിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരുന്നു.ഹെഡ് മാസ്റ്റർ ആയിരുന്നു വിതരണം ചെയ്തത്.ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറുകയും സഫലമീയാത്ര എന്ന പാഠം  പഠിപ്പിക്കുകയും ചെയ്തിരുന്നു.ചർച്ചയിലൂടെ ആശയം അവതരിപ്പിക്കുകയും കുട്ടികൾക്ക് പ്രവർത്തനം നൽകുകയും ചെയ്തിരുന്നു.

6/12/19
രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയുംചെയ്തു.ഇന്ന് സഫലമീയാത്രയുടെ അവസാന ഭാഗം ആയിരുന്നു പഠിപ്പിച്ചത് ഇന്ന് 8 , 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് കല കായിക പ്രവർത്തിപരിചയ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിന്നു.പുതിയ ഒരു അനുഭവമായിരുന്നു .കുട്ടികൾ എല്ലാം തന്നെ നന്നായി ചെയ്തിരുന്നു.

INNOVATIVE WORK

സഫലമീയാത്ര എന്ന എൻ എന്  കക്കാടിന്റെ കവിതയെ ആസ്പദമാക്കി ഒരു ഇന്നൊവേറ്റീവ് വർക്ക്‌ ചെയ്തിരുന്നു. കവിതയിൽ കാലത്തെയും സമയത്തെയും കുറിച് പറയുന്ന...