Saturday, 18 January 2020

INNOVATIVE WORK

സഫലമീയാത്ര എന്ന എൻ എന്  കക്കാടിന്റെ കവിതയെ ആസ്പദമാക്കി ഒരു ഇന്നൊവേറ്റീവ് വർക്ക്‌ ചെയ്തിരുന്നു. കവിതയിൽ കാലത്തെയും സമയത്തെയും കുറിച് പറയുന്നതിനാൽ ക്ലോക്ക് നിര്മിച്ചായിരുന്നു ചെയ്തത്.ചില വാക്കുകളും വരികളും നൽകുകയും അവയുടെ ഉത്തരം കണ്ടെത്തുകയും ചെയ്യുകയായിരുന്നു ലക്ഷ്യം

TEACHING PRACTICE EIGHT WEEK

13 /01/ 2020
  രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു .ഇന്ന് ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ചയായിരുന്നു .ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറുകയും ആശയ സമ്പാദന മാതൃകയും പാത്രനാട്യം മാതൃകയും എടുത്തിരുന്നു .നന്നായി തന്നെ എടുക്കാൻ കഴിഞ്ഞിരുന്നു .ടൈം കുറച്ചുകൂടി മാനേജ് ചെയ്യണമെന്ന് മനസിലാക്കാൻ കഴിഞ്ഞു .ഇന്ന് ശബരിഗിരിയിലെ അധ്യാപക വിദ്യാർത്ഥികൾ ടീച്ചിങ് പ്രാക്ടീസ് കഴിഞ്ഞു പോകുന്ന ദിവസമായിരുന്നു .

14 /01 / 2020
പതിവുപോലെ രാവിലെ തന്നെ എത്തിയിരുന്നു .ഇന്ന് പത്താം ക്ലാസ്സിലെ കുട്ടികൾ ടൂറിനു പോയിരുന്നതിനാൽ അധ്യാപകർ കുറവായിരുന്നു അതിനാൽ അധികമായി ക്ലാസ്സുകളിൽ കയറേണ്ടി വന്നിരുന്നു.മൂന്നാമത്തെ പീരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്.സാക്ഷി എന്ന പാഠവുമായി ബന്ധപ്പെട്ടു പത്രനാട്യം ആയിരുന്നു ക്ലാസ് എടുത്തിരുന്നത്.കുട്ടികൾ നന്നായി തന്നെ ക്ലാസ്സിൽ പങ്കെടുത്തിരുന്നു.


15/ 01 / 2020
രാവിലെ തന്നെ സ്കൂളിൽ എത്തിയിരുന്നു.ഇന്നും കുട്ടികൾക്ക് പഠന യാത്ര ഉണ്ടായിരുന്നതിനാൽ അധ്യാപകർ കുറവായിരുന്നു.ഇന്ന് സ്കൂളിൽ പ്രിൻസിപ്പൽ വന്നിരുന്നു.എല്ലാവരുടെയും വർക്കുകൾ ഒക്കെ പൂർത്തിയായതിനെ കുറിച്ച് ചോദിക്കുകയുണ്ടായി.പാഠങ്ങൾ എല്ലാം തന്നെ പഠിപ്പിച്ചു കഴിഞ്ഞിരുന്നതിനാൽ പഠിപ്പിച്ച ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ ഒക്കെ ഉൾപ്പെടുത്തി കൊണ്ട് ഒരു റിവിഷൻ നടത്തുകയുണ്ടായി.കുട്ടികൾ എത്രത്തോളം പഠിച്ചിരുന്നു എന്ന് മനസിലാക്കാൻ കഴിഞ്ഞിരുന്നു .


16 / 01 / 2020
രാവിലെ തന്നെ സ്കൂളിൽ എത്തിയിരുന്നു.ടീച്ചിങ് പ്രാക്ടിസിന്റെ അവസാനത്തെ ദിവസമായിരുന്നു ഇന്ന്.നാൽപതു ദിവസത്തോളം നീണ്ട  ടീച്ചിങ് പ്രാക്ടീസ്   അവസാനിക്കുന്ന ദിവസം.പലതരത്തിലുള്ള അറിവുകളിലൂടെയും തിരിച്ചറിവുകളിലൂടെയും ആയിരുന്നു ഈ ദിനങ്ങൾ കഴിഞ്ഞു പോയത്.അവസാന ദിവസമായിരുന്നതിനാൽ തന്നെ റെക്കോർഡിലും മറ്റും പ്രഥമ അധ്യാപികയുടെ ഒപ്പും സീലും വാങ്ങേണ്ടിയിരുന്നു .ടീച്ചിങ് പ്രാക്ടീസ് കഴ്ഞ്ഞു പോകുന്നതിനാൽ തന്നെ കുട്ടികൾക്കും അധ്യാപകർക്കും  മധുരവും പ്രഥമ അദ്ധ്യാപികക്കും അതാതു വിഷയ അധ്യാപകർക്കും ചെറിയ രീതിയിലുള്ള സമ്മാനങ്ങളും നൽകിയിരുന്നു.വൈകിട്ട് എല്ലാവരോടും  യാത്ര പറഞ്ഞു സ്കൂളിൽ നിന്നും ഇറങ്ങി.

Sunday, 12 January 2020

TEACHING PRACTICE SEVENTH WEEK

6/01/2020

ഇന്ന് രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. ഇന്ന് ബിന്ദു ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു. ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു ക്ലാസ്സ്‌ ഉണ്ടായിരുന്നത്. കവിയും സമൂഹ ജീവി എന്നാ പാഠമായിരുന്നു എടുത്തത്. അവസാനത്തെ പീരിയഡിൽ നിദാന സോദകം  നടത്തിയിരുന്നു.
ഇന്നൊവേറ്റീവ് ലെസ്സൺ പ്ലാൻ











7/01/2020
ഇന്ന് വിദ്യാഭ്യാസ ബന്ദ്‌ ആയിരുന്നതിനാൽ ക്ലാസ്സ്‌ ഉണ്ടായിരുന്നില്ല. ഇന്ന് കോളേജിൽ പോയിരുന്നു. പ്രോജക്ടിന്റെ കാര്യങ്ങൾ ചർച്ച ചെയ്യുകയുണ്ടായി

8/01/2020
ഇന്ന് ദേശീയ പണിമുടക്ക് ആയിരുന്നു .അതിനാൽ ക്ലാസ് ഉണ്ടായിരുന്നില്ല

9/01/2020 
ഇന്ന് രാവിലെ സ്കൂളിൽ എത്തിയിരുന്നു. ഇന്ന് ഞങ്ങളുടെ ഓപ്ഷണൽ ടീച്ചർ ക്ലാസ്സ്‌ കാണാൻ എത്തിയിരുന്നു. ടീച്ചർ ആവശ്യമായ തിരുത്തലുകൾ നടത്തിയിരുന്നു.

10/01/2020
രാവിലെ സ്കൂളിൽ എത്തുകയും. രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു. ഇന്ന് ബിന്ദു ടീച്ചർ ക്ലാസ്സ്‌ ഒബ്സർവേഷന് വന്നിരുന്നു. ആവശ്യമായ തിരുത്തലുകൾ ടീച്ചർ നടത്തിയിരുന്നു. വ്യാകരണം ആയിരുന്നു ക്ലാസ്സ്‌ എടുത്തത്. 

Saturday, 4 January 2020

TEACHING PRACTICE SIXTH WEEK

30/12/19
 ക്രിസ്മസ് അവധിക്കു ശേഷം ഇന്ന്ക്ലാസുകൾ തുടങ്ങിയിരുന്നു. സ്കൂളിൽ ജൈവ വൈവിധ്യ പൂന്തോട്ടം നിർമിച്ചിരുന്നു. കുട്ടികളും അധ്യാപകരും അധ്യാപക വിദ്യാർത്ഥികളും ചേർന്ന് പൂന്തോട്ടം നിർമിച്ചു. വളരെ മനോഹരമായിത്തന്നെ നിർമിച്ചിരുന്നു.




31/12/19
ഇന്ന് സ്കൂളിന്റെ സുവർണ്ണ  ജുബിലീ ആയിരുന്നു. വളരെ വിപുലമായ പരിപാടികളായിരിന്നു ഉണ്ടായിരുന്നത്. റാലിയോടെ ആയിരുന്നു പരിപാടി തുടങ്ങിയത്. ആയൂർ പട്ടണം ചുറ്റി തിരിച്ചു വന്നതോടെ സമ്മേളനം ആരംഭിച്ചു. മുഖ്യ അഥിതി ബാലകൃഷ്ണ പിള്ള സർ ആയിരുന്നു. ഉൽഘാടനം വനം വന്യജീവി വകുപ്പ് മന്ത്രി രാജു ആയിരുന്നു. സമ്മേളനത്തിന് ശേഷം നടൻ പാട്ട് അവതരണവും ഉണ്ടായിരുന്നു.




1/01/2020
ഇന്ന് പുതിയ വർഷത്തിലെ ആദ്യത്തെ ദിവസമായിരുന്നു. അസംബ്‌ളിക്‌ ശേഷം മധുരം വിതരണം ചെയ്തിരുന്നു. പ്രഥമ അദ്ധ്യാപിക ആശംസ അറിയിച്ചിരുന്നു. ഇന്ന് ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്ക് ബോധവൽക്കരണ ക്ലാസ് എടുത്തിരുന്നു.ജങ്ക് ഫുഡുംഹെൽത്തി   ഫുഡും എന്നതായിരുന്നു വിഷയം.കുട്ടികൾ എല്ലാവരും തന്നെ ജങ്ക് ഫുഡ് ഇഷ്ടപെടുന്നവരായിരുന്നതിനാൽ തന്നെ അതിന്റെ ദൂഷ്യ വശങ്ങളെ കുറിച്ചും അത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും പറഞ്ഞിരുന്നു .ആരോഗ്യകരമായ ഭക്ഷണം ശീലിക്കേണ്ടതിന്റെ പ്രാധാന്യവും പറയുകയുണ്ടായി





3/01/2020
ഇന്ന് പതിവുപോലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു. രണ്ടാമത്തെ പീരിയഡ് ക്ലാസ്സ്‌ ഉണ്ടായിരുന്നു 
കവിയും സമൂഹജീവി എന്നാ പാഠം പഠിപ്പിച്ചു.


INNOVATIVE WORK

സഫലമീയാത്ര എന്ന എൻ എന്  കക്കാടിന്റെ കവിതയെ ആസ്പദമാക്കി ഒരു ഇന്നൊവേറ്റീവ് വർക്ക്‌ ചെയ്തിരുന്നു. കവിതയിൽ കാലത്തെയും സമയത്തെയും കുറിച് പറയുന്ന...