Friday, 20 December 2019

TEACHING PRACTICE FIFTH WEEK




കുട്ടികൾക്ക് രണ്ടാം പാദ വാർഷിക പരീക്ഷ ഈ ആഴ്ചയും ഉണ്ടായിരുന്നു.

20/12/19

ഇന്ന് ഈ വർഷത്തെ ക്രിസ്മസ് പരിപാടി ആയിരുന്നു.വളരെ നല്ല ഒരു ദിവസമായിരുന്നു ഇന്നത്തേത്.ഇന്ന് കുട്ടികൾ പുൽക്കൂട് ഒരുക്കിയിരുന്നു. വളരെ മനോഹരമായി തന്നെ അവർ അത് ഒരുക്കിയിരുന്നു. പരീക്ഷക്കു ശേഷം അസംബ്ലി നടത്തുകയും പരിപാടികൾ നടക്കുകയും ചെയ്തിരുന്നു. കുട്ടികൾ ക്രിസ്മസ് പാട്ട് പാടിയിരുന്നു. ഞങ്ങളുടെ പരിപാടികളും ഉണ്ടായിരുന്നു. ക്രിസ്മസ് പാട്ടും ടാബ്ലോയും നൃത്തവും ഉണ്ടായിരിന്നു. നന്നായി തന്നെ അവയെല്ലാം ചെയ്തിരുന്നു. കൂടാതെ ക്രിസ്മസ് ഫ്രണ്ടിനെ തിരഞ്ഞെടുത്തിരുന്നു. അവർക്കു സമ്മാനവും നൽകിയിരുന്നു. എനിക്ക് കിട്ടിയത് ബിസ്മി ടീച്ചറിനെ ആയിരുന്നു. എനിക്ക് നിഷിദനയും  സമ്മാനം നൽകി... പരിപാടികൾക്ക് ശേഷം ക്രിസ്മസ് അവധിക്കായി സ്കൂൾ അടച്ചിരുന്നു.







Friday, 13 December 2019

TEACHING PRACTICE FOURTH WEEK

9 / 12 / 19  മുതൽ കുട്ടികൾക്ക് പാദ വാർഷിക പരീക്ഷ ആരംഭിച്ചതിനാൽ റെഗുലർ ക്ലാസുകൾ ഉണ്ടായിരുന്നില്ല.

Friday, 6 December 2019

TEACHING PRACTICE THIRD WEEK

2/12/19
ടീച്ചിങ് പ്രാക്ടിസിന്റെ പതിനൊന്നാം ദിവസമായ തിങ്കളാഴ്ച  രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.സഫലമീയാത്ര എന്ന പാഠം തുടങ്ങിയിരുന്നു.ഐ സി ടി വച്ചുള്ള ക്ലാസ് ആയിരുന്നു.എഴുത്തുകാരനായ എൻ എൻ  കക്കാടിനെ കുറിച്ചുള്ള വിവരങ്ങൾ പ്രദർശിപ്പിക്കുകയും വായ്ക്കാൻ അവസരം നൽകുകയും ചെയ്തു.ശേഷം സഫലമീയാത്ര എഴുതാനുണ്ടായ  സാഹചര്യം വിവരിക്കുന്ന ഒരു വീഡിയോ കാണിക്കുകയും ചെയ്തു.

3/12/19
രാവിലെ  സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് സ്കൂളിലെ മലയാളം അധ്യാപകൻ പഠിപ്പിച്ചതിനാൽ ക്ലാസ്സിൽ കയറിയിരുന്നില്ല.

4/12/19
പതിവുപോലെ രാവിലെ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ഇന്ന് 10 ലെ കുട്ടികളുടെ PTA ആയിരുന്നതിനാൽ ഉച്ചമുതൽ അധ്യാപകർ ചിലർ ഉണ്ടായിരുന്നില്ല.അതിനാൽ അധ്യാപകർ ഇല്ലാത്ത ക്ലാസ്സുകളിൽ കയറുകയും കുട്ടികൾക്ക് വേണ്ട പ്രവർത്തനങ്ങളും മറ്റും നൽകുകയും ചെയ്തിരുന്നു.അവസാനത്തെ പെരിയഡിൽ 9 ഇൽ കയറുകയും സഫലമീയാത്രയുടെ ബാക്കി ഭാഗം എടുക്കുകയും ചെയ്തിരുന്നു.

5/12/19
രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.J R C യുടെ സെമിനാറിൽ പങ്കെടുത്ത കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം ഉണ്ടായിരുന്നു.ഹെഡ് മാസ്റ്റർ ആയിരുന്നു വിതരണം ചെയ്തത്.ഉച്ചക്ക് ശേഷം ക്ലാസ്സിൽ കയറുകയും സഫലമീയാത്ര എന്ന പാഠം  പഠിപ്പിക്കുകയും ചെയ്തിരുന്നു.ചർച്ചയിലൂടെ ആശയം അവതരിപ്പിക്കുകയും കുട്ടികൾക്ക് പ്രവർത്തനം നൽകുകയും ചെയ്തിരുന്നു.

6/12/19
രാവിലെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയുംചെയ്തു.ഇന്ന് സഫലമീയാത്രയുടെ അവസാന ഭാഗം ആയിരുന്നു പഠിപ്പിച്ചത് ഇന്ന് 8 , 9 ക്ലാസ്സുകളിലെ കുട്ടികൾക്ക് കല കായിക പ്രവർത്തിപരിചയ വിഷയങ്ങളുടെ പ്രാക്ടിക്കൽ പരീക്ഷ ഉണ്ടായിരിന്നു.പുതിയ ഒരു അനുഭവമായിരുന്നു .കുട്ടികൾ എല്ലാം തന്നെ നന്നായി ചെയ്തിരുന്നു.

Saturday, 30 November 2019

TEACHING PRACTICE SECOND WEEK

25/11/19
ടീച്ചിങ് പ്രാക്ടിസിന്റെ ആറാമത്തെ ദിവസമായിരുന്നു ഇന്ന്.രാവിലെ തന്നെ എത്തുകയും രെജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് ഞങ്ങളുടെ ഓപ്ഷണൽ ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു.മൂന്നാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ്.ഐ സി ടി വച്ചുള്ള ആദ്യത്തെ ക്ലാസ് ആയിരുന്നു.നന്നായി തന്നെ എടുക്കാൻ കഴിഞ്ഞിരുന്നു.ക്ലാസ് നന്നായി എടുത്തിരുന്നു എന്ന് ടീച്ചർ പറഞ്ഞിരുന്നു.ശബ്ദ വ്യതിയാനം കുറച്ചുകൂടെ മെച്ചപ്പെടുത്തണമെന്നു പറഞ്ഞു.ക്ലാസ് എടുക്കുന്നതും അവതരണ രീതിയുമൊക്കെ നന്നായിരുന്നു എന്ന് പറഞ്ഞിരുന്നു. 


26/11/19
പതിവുപോ ലെ 9 :30 നു എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ഇന്ന് ക്ഷീര ദിനമായിരുന്നതിനാൽ അസ്സെംബ്ലിയിൽ അതിനെ കുറിച്ച് പറഞ്ഞിരുന്നു.ഇന്നു രണ്ടു പീരീഡ്  ക്ലാസ് ഉണ്ടായിരിന്നു.രണ്ടു ടാക്സിക്കാർ എന്ന പാഠത്തിന്റെ ബാക്കി ആയിരുന്നു ഇന്ന് ക്ലാസ് എടുത്തത്.നന്നായി തന്നെ ക്ലാസ് എടുക്കാൻ കഴിഞ്ഞിരുന്നു.ഓരോ ദിവസവും കൂടുതൽ മെച്ചപ്പെടുത്തി ക്ലാസ് എടുക്കാൻ കഴിയുന്നുണ്ട്.

27/11/19
ഇതിനും പതിവ് പോലെ നേരത്തെ സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തു.ഇന്ന് അവസാനത്തെ പീരീഡ് ആയിരുന്നു ക്ലാസ് ഉണ്ടായിരുന്നത്.രണ്ടു ടാക്സിക്കാർ എന്ന പാഠമായിരുന്നു ക്ലാസ് എടുത്തത്.ചർച്ചയിലൂടെ ക്ലാസ് എടുക്കുകയും കുട്ടികൾക്ക് പ്രയാസമായ വാക്കുകൾ കണ്ടെത്താൻ പറയുകയും ചെയ്തിരുന്നു.ശേഷം സന്ദർഭം വിശദമാക്കാനുള്ള   പ്രവർത്തനവും നൽകിയിരുന്നു.പ്രവർത്തനങ്ങൾ ക്രോഡീകരിക്കുകയും ചെയ്തു.

28/11/19
രാവിലെ 9 :30 നു സ്കൂളിൽ എത്തുകയും രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് ഡിസിപ്ലിൻ പെരിയഡിൽ 10 എ ഇൽ കയറുകയും വാക്കുകൾ കൊണ്ടുള്ള ഒരു ഗെയിം ചെയ്യിപ്പിക്കുകയും ചെയ്തു. അവസാനത്തെ പീരീഡ് 9 എ ഇൽ  കയറുകയും രണ്ടു ടാക്സിക്കാർ എന്ന പാഠം എടുക്കുകയും ചെയ്തു.മുന്നറിവ് പരിശോധനയിലൂടെ ക്ലാസ് തുടങ്ങുകയും കുട്ടികൾ ഓരോരുത്തരെ കൊണ്ട് വായിപ്പിക്കുകയും തെറ്റുകൾ തിരുത്തുകയും ചെയ്തു.ശേഷം പാഠ ഭാഗത്തിലെ മൂല്യങ്ങൾ ആസ്പദമാക്കിയുള്ള ഒരു പ്രവർത്തനവും നൽകുകയുണ്ടായി.

29/11/19
രാവിലെ സ്കൂളിൽ എത്തുകയും  രജിസ്റ്ററിൽ ഒപ്പിടുകയും ചെയ്തിരുന്നു.ഇന്ന് സ്കൂളിൽ ഔഷധ തോട്ടവും ജൈവ വേലിയും നിർമിച്ചിരുന്നു.കുട്ടികളും അധ്യാപക വിദ്യാർത്ഥികളായ ഞങ്ങളും ചെടികൾ കൊണ്ട് വരുകയും സ്കൂൾ പരിസരത്തു നടുകയും ചെയ്തിരുന്നു.ഹെഡ് മിസ്ട്രസ് ആയിരുന്നു തുടക്കം ഇട്ടതു.ഞവര,വെപ്പ്,ആടലോടകം,മഞ്ഞൾ തുടങ്ങി പലതരത്തിലുള്ള ഔഷധ സസ്യങ്ങൾ ഉണ്ടായിരുന്നു .കൂടാതെ ചെമ്പരത്തി,തെറ്റി പോലെയുള്ള ചെടികളും നട്ടിരുന്നു.ഇന്ന് രണ്ടാമത്തെ പീരീഡ് ആയിരുന്നു എനിക്ക് ക്ലാസ് ഉണ്ടായിരുന്നത്.രണ്ടു ടാക്സിക്കാർ എന്ന പാഠത്തിന്റെ അവസാന ഭാഗമായിരുന്നു ഇന്നെടുത്ത്.ചർച്ചയിലൂടെ ക്ലാസ് നടത്തുകയും യതിയും ഡ്രൈവറും തമ്മിലുള്ള സംഭാഷണം എഴുതാനാവശ്യപ്പെടുകയും ചെയ്തിരുന്നു

ഔഷധ തോട്ട നിർമ്മാണം 





Saturday, 23 November 2019

TEACHING PRACTICE FIRST WEEK

ഒന്നാം ആഴ്ച

നാലാം സെമസ്റ്ററിലെ ടീച്ചിങ് പ്രാക്ടീസ് 18 / 10 / 2019 തിങ്കളാഴ്ച  ആരംഭിച്ചു.ആയുർ ജവഹർ എച് എസ് എസ് ആയിരുന്നു ഞാൻ ഇത്തവണയും തിരഞ്ഞെടുത്ത വിദ്യാലയം.ആദ്യ ദിവസമായ തിങ്കളാഴ്ച രാവിലെ 9 :30 ന് തന്നെ സ്കൂളിൽ എത്തിയിരുന്നു.കോളേജിൽ നിന്ന് നൽകിയിരുന്ന പെർമിഷൻ ലെറ്ററും അറ്റെൻഡൻസ് ബുക്കും ഹെഡ്മാസ്റ്ററിനെ ഏല്പിക്കുകയും അറ്റെൻഡൻസ് ബുക്കിൽ ഒപ്പിടുകയും ചെയ്തു.എട്ടാം ക്ലാസ്സിലെ    കുട്ടികളുടെ അസ്സെംബ്ലി ആയിരുന്നു ആദ്യത്തെ ദിവസം ഉണ്ടായിരുന്നത്.ആദ്യ ദിവസം ആയിരുന്നതിനാലും സ്കൂളിലെ അധ്യാപകന് കുറച്ചു പാഠഭാഗം എടുകേണ്ടിയിരുന്നതിനാലും തിങ്കളാഴ്ച ക്ലാസ് എടുത്തിരുന്നില്ല. അടുത്ത ദിവസം മുതൽ ഒൻപതാം ക്ലാസ്സിൽ  പഠിപ്പിക്കാൻ തുടങ്ങിയിരുന്നു .നാലാമത്തെ യൂണിറ്റ് ആയ  പാരിന്റെ നന്മയ്ക്കത്രെ എന്നതിലെ സാക്ഷി എന്ന  പാഠമായിരുന്നു എടുത്തത്.അർഹത പെട്ട ഒരു സർടിഫിക്കറ്റിനു വേണ്ടി ഓഫീസിൽ കയറി ഇറങ്ങേണ്ടി വന്ന ഉമ എന്ന സ്ത്രീയുടെ കഥയാണ് സാക്ഷിയിൽ പറയുന്നത്.സർക്കാർ ഓഫീസിൽ നടക്കുന്ന അനാസ്ഥ പരമായ പ്രവർത്തികളും ഇതിൽ പരാമർശിക്കുന്നു. സമൂഹത്തിൽ സ്ത്രീകളും സാദാരണ മനുഷ്യരും  നേരിടുന്ന പ്രശ്നങ്ങളും കഷ്ടപ്പാടുകളും ആണ്  ഇതിലെ പ്രമേയം .ഈ പഠന ഉദ്ദേശം കുട്ടികളിൽ എത്തിക്കാൻ ഒരു പരിധി വരെ സാധിച്ചു.

Monday, 23 September 2019

CAMP

പഞ്ചദിന സഹവർത്തിത്വ ക്യാമ്പ് 

 ക്യാമ്പുകൾ ഒരു വ്യക്തിയെ സമൂഹവുമായി എങ്ങനെ നന്നായി ഇടപെഴകി ജീവിക്കാം  എന്ന് പഠിപ്പിക്കുന്നു.വിവിധ  സാഹചര്യങ്ങളിൽ നിന്ന് വരുന്നവർ സഹകരണത്തോടെ ഒത്തൊരുമയോടെ ചേർന്ന് പോകുന്നു.ബി എഡ്‌  കരിക്കുലത്തിൻ്റെ  ഭാഗമായും ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ട് .ഇത്തരത്തിൽ അഞ്ചൽ കെ യു സി ടി കോളേജിലും ക്യാമ്പ് നടത്താൻ തീരുമാനിച്ചു.ഇന്നായിരുന്നു ക്യാമ്പ് ആരംഭിച്ചത്.

 ഉൽഘാടനത്തിൽ  നിന്ന്







 

Thursday, 22 August 2019

THIRD SEM TEACHING PRACTICE

ടീച്ചിങ് പ്രാക്ടീസ് അവസാന ആഴ്ച 
      ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ആഴ്ചയിലൂടെയായിരുന്നു കടന്നു പൊയ്ക്കൊണ്ടിരുന്നത്.നാൽപതു ദിവസത്തോളം നീണ്ടുനിന്ന ടീച്ചിങ് പ്രാക്ടീസ് ആയിരുന്നു.ആദ്യ ദിനങ്ങളിൽ ഉണ്ടായിരുന്ന മനോഭാവത്തിൽ നിന്ന് ഏറെ മാറ്റങ്ങൾ അവസാന ദിവസങ്ങളിൽ തോന്നുകയുണ്ടായി.തുടങ്ങിയ ദിവസങ്ങളിൽ എന്നാണ് തീരുന്നതു എന്ന് ചിന്തിച്ചിരുന്നിടത്തു തീരാറായി  എന്നുള്ള വിഷമം ആയി മാറി.22 ന് ആയിരുന്നു ടീച്ചിങ് പ്രാക്ടീസ് അവസാനിച്ചത്.അവസാന ദിനമായ ഇന്ന് സീതാറാം ആയുർവേദ പ്രൈവറ്റ് ലിമിറ്റഡിന്റെ നേതൃത്വത്തിൽ ഒരു ബോധ വൽക്കരണ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും ഉണ്ടായിരുന്നു.കുട്ടികളുടെ പ്രശ്നങ്ങൾ കണ്ടെത്തി അവക്കുള്ള ശെരിയായ പരിഹാര മാർഗ്ഗങ്ങൾ  നിർദേശികുയായും ചെയ്തിരുന്നു.ടീച്ചിങ് പ്രാക്ടിസിന്റെ അവസാന ദിവസമായതിനാൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മധുരവും വിതരണം ചെയ്തിരുന്നു.മൂന്നാം സെമെസ്റ്ററിലെ ടീച്ചിങ് പ്രാക്ടീസ് നല്ല രീതിയിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു.     

Saturday, 17 August 2019

കർഷക ദിന കാഴ്ചകൾ 









ടീച്ചിങ് പ്രാക്ടീസ് ഒൻപതാം ആഴ്ച
മഴയിൽ  കുതിർന്ന ആഴ്ചകളായിരുന്നു കടന്നു പോയത് .ഈ ആഴ്ച സയൻസ് വിഭാഗക്കാരുടെ ഒരു പ്രദർശനം ഉണ്ടായിരിന്നു.നല്ല ഒരു എസ്‌സിബിഷൻ ആയിരുന്നു .സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ടുള്ള ക്വിസ്സ് മത്സരം നടത്തിയിരുന്നു .സ്വാതന്ത്ര്യ ദിനം നന്നായി തന്നെ ആഘോഷിച്ചിരുന്നു.കുട്ടികളുടെ ദേശഭക്തി ഗാനവും മറ്റും ഉണ്ടായിരുന്നു .കർഷക ദിനമായ   മലയാളികളുടെ പുതുവർഷം ആയിരുന്നു ഈ ആഴ്ചയിലെ അവസാന ദിവസമായ ഇന്ന്.അതിനാൽ തന്നെ പ്രത്യേക അസ്സെംബ്ളിയും പരിപാടികളും ഉണ്ടായിരുന്നു.കൃഷിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉൾപ്പെടുത്തിയ അസംബ്ലി ആയിരുന്നു ഇന്നത്തേത്.കൂടാതെ കാർഷിക വൃത്തിയുമായി ബന്ധപ്പെട്ട വ്യക്തികളെ ആദരിച്ചിരുന്നു.കൂടാതെ ആധരിക്കപ്പെട്ട സർ ന്റെ വീട്ടിൽ പോയിരുന്നു.അദ്ദേഹത്തിന്റെ കൃഷിയും മറ്റ് പുരാതന ഉപകരണങ്ങളും കാണുകയുണ്ടായി.വളരെ നല്ലൊരു അനുഭവം ആയിരുന്നു ഈ ആഴ്ചയിലേതു.

Friday, 9 August 2019

ടീച്ചിങ് പ്രാക്ടീസ് എട്ടാം ആഴ്ച

എട്ടാം ആഴ്ചയായിരുന്നു കടന്നു പോയത്.ഹിരോഷിമ ദിനം ഈ ആഴ്ചയായിരുന്നു .അന്നേ ദിവസത്തെ അസംബ്‌ളി അവതരിപ്പിച്ച കുട്ടികൾ ദിവസത്തിന്റെ പ്രാധാന്യം നന്നായി തന്നെ അവതരിപ്പിച്ചിരുന്നു.ഈ ആഴ്ച കോളേജ് പ്രിൻസിപ്പൽ സ്കൂളിൽ എത്തിയിരുന്നു.അറ്റെൻഡൻസും മറ്റും പരിശോധിച്ചിരുന്നു.ഈ ആഴ്ച സങ്കടപെടുത്തുന്ന വാർത്തയും കേൾക്കേണ്ടി വന്നിരുന്നു.കോളേജിൽ എന്തിനും സഹായത്തിനെത്തിയിരുന്ന പിള്ള ചേട്ടന്റെ മരണ വാർത്ത ആയിരുന്നു അത്.അതിനാൽ തന്നെ അന്നേ ദിവസം കോളേജിൽ പോകുകയും ചെയ്തിരുന്നു.ഈ ആഴ്ച ജനറൽ ടീച്ചർ ഒബ്സർവേഷന് വന്നിരുന്നു .ക്ലാസ് എടുത്തതിൽ നല്ലതും തിരുത്തേണ്ടതുമായ കാര്യങ്ങൾ പറഞ്ഞു തന്നിരുന്നു.

Friday, 2 August 2019

ടീച്ചിങ് പ്രാക്ടീസ് ഏഴാം ആഴ്ച

ഈ ആഴ്ച മുതൽ കുട്ടികൾ പുതിയ രീതിയിലായിരുന്നു അസംബ്ലി അവതരിപ്പിക്കാൻ തുടങ്ങിയത് .അതിനാൽ തന്നെ വളരെ നല്ല അഭിനന്ദനം കുട്ടികൾക്ക് ലഭിച്ചിരുന്നു .ഈ ആഴ്ച സിദ്ധി ശൊധകം നടത്തിയിരുന്നു.കുട്ടികൾ നന്നായിത്തന്നെ പരീക്ഷ എഴുതി.ഈ ആഴ്ചയും നന്നായിത്തന്നെ ക്ലാസ് എടുക്കാനായി.പുതിയ രീതികൾ കൊണ്ടുവരാനും കുട്ടികൾക്ക് കൂടുതൽ രസകരമാക്കാൻ ഉള്ള മാർഗ്ഗങ്ങളും അവലംബിക്കാറുണ്ടാരുന്നു .വിവര സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ടുള്ള ക്ലാസ്സുകൾക്ക് കുട്ടികൾ നല്ല പ്രതികരണം ആയിരുന്നു തന്നിരുന്നത്.

Friday, 26 July 2019

ടീച്ചിങ് പ്രാക്ടീസ് ആറാം ആഴ്ച

ഈ ആഴ്ചയും വിദ്യാഭാസ ബന്ദ് ആയതിനാൽ ഒരു ദിവസത്തെ ക്ലാസ് ഇല്ലായിരുന്നു.ഈ ആഴ്ച കുട്ടികൾക്ക് ഒരു ബോധ വൽക്കരണ ക്ലാസ് ഉണ്ടായിരിന്നു.ഈ ആഴ്ച ഫിസിക്കൽ എഡ്യൂക്കേഷൻ  സർ ഒബ്സർവേഷന് വന്നിരുന്നു.അതിനാൽ തന്നെ യോഗ ക്ലാസ് എടുക്കേണ്ടിയിരുന്നു .കുഴപ്പമില്ലാതെ തന്നെ എടുക്കാൻ കഴ്ഞ്ഞു.പുറത്തു ആയിരുന്നു ക്ലാസ് .വളരെ ശാന്തമായ അന്തരീക്ഷം ആയിരുന്നു.നന്നായി തന്നെ ഈ ആഴ്ചയും കടന്നു പോയി.

Friday, 19 July 2019

ടീച്ചിങ് പ്രാക്ടീസ് അഞ്ചാം ആഴ്ച

ഓരോ ആഴ്ചയും പുതിയ അനുഭവങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.ഈ ആഴ്ച ഒബ്സർവേഷന് ടീച്ചർ വന്നിരുന്നു.ഓപ്ഷണൽ ടീച്ചർ ആയിരന്നു വന്നത്.നല്ല രീതിയിലുള്ള കമെന്റ്‌സ്  ടീച്ചർ പറഞ്ഞിരുന്നു.ആദ്യ ദിവസം ഒബ്സർവേഷന് വന്നപ്പോൾ കണ്ടതിനേക്കാൾ മെച്ചപ്പെട്ടിട്ടുണ്ട് എന്ന് ടീച്ചർ പറയുകയുണ്ടായി .പഠനോപകാരണങ്ങൾ കുറച്ചുകൂടി നന്നാക്കാമായിരുന്നു എന്നും ടീച്ചർ പറഞ്ഞിരുന്നു.വളരെ സന്തോഷം നിറഞ്ഞ ഒരു ആഴ്ചയായിരുന്നു കഴിഞ്ഞത്.

Friday, 12 July 2019

ടീച്ചിങ് പ്രാക്ടീസ് നാലാം ആഴ്ച

ടീച്ചിങ് പ്രാക്ടിസിന്റെ നാലാമത്തെ ആഴ്ചയായിരുന്നു കടന്നു പോയത് .ക്ലാസുകൾ തുടങ്ങി ആദ്യത്തെ പരീക്ഷ ഈ ആഴ്ച നടത്തിയിരുന്നു .കുട്ടികൾ നന്നായിത്തന്നെ എഴുതിയിരുന്നു.ഓരോ ആഴ്ച കഴിയുംതോറും പഠിപ്പിക്കുന്നതിൽ നല്ല രീതിയിൽ തന്നെ മാറ്റം വന്നിരുന്നു.ആദ്യ ദിനങ്ങളിൽ ഉണ്ടായിരുന്നതിനേക്കാൾ ആത്മധൈര്യവും കഠിനാധ്വാനവും ഓരോ ആഴ്ചയും കൂടി  വന്നിരുന്നു.ലഹരി വിരുദ്ധ സന്ദേശം പ്രചരിപ്പിക്കുന്നതിനായി കലയപുരം ആശ്രയയുടെ നേതൃത്വത്തിൽ കാക്കാരിശ്ശി നാടകം ഈ ആഴ്ച കാണാനുള്ള അവസരം ലഭിച്ചിരുന്നു.ഈ ആഴ്ച പി.ടി .എ മീറ്റിംഗ് ഉണ്ടായിരിന്നു .കുട്ടികളുടെ രക്ഷിതാക്കൾ വരുകയും സംസാരിക്കുകയും ചെയ്തത് പുതിയൊരു അനുഭവമായിരുന്നു.

Friday, 5 July 2019

ടീച്ചിങ് പ്രാക്ടീസ് മൂന്നാം ആഴ്ച

ടീച്ചിങ് പ്രാക്ടിസിന്റെ മൂന്നാമത്തെ ആഴ്ചയായിരുന്നു കടന്നു പോയത് .രണ്ടു ദിവസത്തെ വിദ്യാഭാസ ബന്ദ് കഴിഞ്ഞു മൂന്നു ദിവസത്തെ ക്ലാസ് ആയിരുന്നു ഈ ആഴ്ച ഉണ്ടായിരുന്നത്.വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ആദ്യത്തെ ക്ലാസ് ഈ ആഴ്ച എടുത്തിരുന്നു .ആദ്യത്തെ അനുഭവമായിരുന്നതിനാൽ തന്നെ കുറച്ചു പേടി തോന്നിയിരുന്നു .എന്നിരുന്നാലും കുഴപ്പമില്ലാതെ തന്നെ എടുക്കാൻ കഴിഞ്ഞു .കഴിഞ്ഞ ആഴ്ച കുട്ടികൾക്ക് നൽകിയ ആല്ബം തയ്യാറാക്കാനുള്ളതു കുട്ടികൾ ചെയ്തിരുന്നു .നന്നായി തന്നെ അവർ അത് പൂർത്തിയാക്കി .വായന ദിനവുമായി ബന്ധപ്പെട്ടുള്ള ക്വിസ് മത്സരവും ഈ ആഴ്ച ഉണ്ടായിരിന്നു.

Wednesday, 26 June 2019

ലഹരി വിരുദ്ധ ദിനം പ്രത്യേക അസംബ്ലി





 

Wednesday, 19 June 2019

വായന ദിനം
     
      പി എന്‍ പണിക്കരുടെ ചരമ ദിനം വായന ദിനമായി ആചരിക്കുന്നു. ആയൂര്‍ ജവഹര്‍ സ്കൂളിൽ വായന ദിനം ആചരിച്ചു. പ്രത്യേകം assembly, പുസ്തകം പ്രദര്‍ശനം, ക്വിസ് എന്നിവ ഉണ്ടായിരുന്നു..
വായന ദിന assembly
 പുസ്തക പ്രദര്‍ശനം



B. Ed കോഴ്സ് ചെയ്യുന്നതിന്റെ ഭാഗമായി ഉള്ള ടീച്ചിങ് പ്രാക്ടീസ് ജൂൺ 17 ന് തുടങ്ങി. Ayur JHSS ആയിരുന്നു ഞാൻ തിരഞ്ഞെടുത്തത് ..
ആദ്യ ദിവസത്തെ assembly

INNOVATIVE WORK

സഫലമീയാത്ര എന്ന എൻ എന്  കക്കാടിന്റെ കവിതയെ ആസ്പദമാക്കി ഒരു ഇന്നൊവേറ്റീവ് വർക്ക്‌ ചെയ്തിരുന്നു. കവിതയിൽ കാലത്തെയും സമയത്തെയും കുറിച് പറയുന്ന...